നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍

  1. Home
  2. Trending

നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍

sudesh


തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. 33 വയസായിരുന്നു.വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുന്ദനപ്പു ബൊമ്മ, നീകു നാക്കു ഡാഷ് ഡാഷ്, സെക്കന്‍ഡ് ഹാന്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയമികവിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച നടനാണ് സുധീര്‍ വര്‍മ്മ. സുധീര്‍ വര്‍മ്മയുടെ മരണത്തില്‍ തെലുങ്ക് സിനിമാ ലോകത്ത് നിന്ന് അനുശോചന പ്രവാഹം തുടരുകയാണ്.

 മികച്ച റോളുകള്‍ കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധീര്‍ വര്‍മ്മയുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബം.