ബാഗില്‍ മദ്യവുമായി വരണ്ട,ചോദിച്ചാലും കൂടുതല്‍ കൊടുക്കണ്ട; മദ്യനയം മാറ്റി എയര്‍ ഇന്ത്യ

  1. Home
  2. Trending

ബാഗില്‍ മദ്യവുമായി വരണ്ട,ചോദിച്ചാലും കൂടുതല്‍ കൊടുക്കണ്ട; മദ്യനയം മാറ്റി എയര്‍ ഇന്ത്യ

air india


യാത്രക്കാരന് അധികമായി നല്‍കുന്ന മദ്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ജനുവരി 19ന് നിലവില്‍ വന്ന പോളിസി അനുസരിച്ച് ക്യാബിന്‍ക്രൂ നല്‍കുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് അനുവാദം ഉണ്ടായിരിക്കില്ല. അതിന് പുറമെ, യാത്രക്കാര്‍ സ്വന്തം ബാഗില്‍ കരുതിയിരിക്കുന്ന മദ്യം ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതുക്കിയ മദ്യനയം അനുസരിച്ച് മദ്യം വിതരണം ചെയ്യുന്നതിന് മിതമായ തോതിലും സുരക്ഷിതമായ അളവിലും വേണമെന്നാണ് പറയുന്നത്. അതിനൊപ്പം തന്നെ യാത്രക്കാരന്‍ മദ്യം ആവശ്യപ്പെടുകയാണെങ്കില്‍ തന്ത്രപൂര്‍വം നിരസിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.മേല്‍പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ, സര്‍വീസുകളില്‍ എന്തെല്ലാമാണ് ചെയ്യാവുന്നതെന്നും ചെയ്യാന്‍ പാടില്ലാത്തത് എന്നുമുള്ള നിര്‍ദ്ദേശങ്ങളും എയര്‍ ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്.

യാത്രക്കാരോട് വളരെ മര്യാദയോടുകൂടി വേണം പെരുമാറുവാന്‍ എന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു കാരണവശാലും യാത്രികനെ മദ്യപാനി എന്നുവിളിക്കരുത് പകരം അവരെ വളരെ മര്യാദപൂര്‍വം വിലക്കണമെന്നും പറയുന്നു. ഇനി ഒരു ഡ്രിങ്ക് കൂടി മാത്രമേ നല്‍കുകയൊള്ളുവെന്ന് പറയരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

അവര്‍ ശബ്ദം ഉയര്‍ത്തിയാലും നിങ്ങള്‍ ശബ്ദം ഉയര്‍ത്തരുത്. എന്നാല്‍, മദ്യം നല്‍കാതെ ഇനി നല്‍കില്ലെന്ന് തന്ത്രപരമായി സംസാരിക്കണമെന്നും എയര്‍ ഇന്ത്യ നയത്തില്‍ വ്യക്തമാക്കുന്നു.അല്‍പം സന്തോഷത്തിന് വേണ്ടി മദ്യപിക്കുന്നതും മദ്യപിച്ച് ലക്ക് കെടുന്നതും വിത്യാസമുണ്ടെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.