ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കും, സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുമെന്ന് വി കെ സനോജ്

  1. Home
  2. Trending

ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കും, സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുമെന്ന് വി കെ സനോജ്

vk sanoj


ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി 'ഇന്ത്യ: ദി ക്വസ്റ്റ്യന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. സംഘര്‍ഷം ഉണ്ടാക്കുകയില്ല ലക്ഷ്യം. ജനാധിപത്യ സമൂഹമെന്ന നിലയില്‍ ആശയ സംവാദത്തിന് അവകാശമുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

'ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി അതിനകത്ത് പ്രത്യേകിച്ച് മത വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഒന്നും തന്നെയില്ല. ഗുജറാത്തില്‍ ഭരണകൂടത്തിന് നേരെ നടത്തിയിട്ടുള്ള കലാപത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ അന്വേഷണം നടത്തുന്നു അത് ജനങ്ങള്‍ക്ക് മുന്നില്‍ പറയുന്നു. അതില്‍ സംഘര്‍മുണ്ടാക്കേണ്ട കാര്യമില്ല. സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. പ്രദര്‍ശിപ്പിക്കുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ല'- വി കെ സനോജ് പറഞ്ഞു.