ഗുജറാത്ത് കലാപക്കേസ്: ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

  1. Home
  2. Trending

ഗുജറാത്ത് കലാപക്കേസ്: ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

activist teesta setalvad


ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെതിരെ പ്രത്യേക അന്വേഷണ സംഘം അഹ്മദാബാദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബുധനാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് ഐപിഎസ് എന്നിവരെയും പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്.

2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ ഒത്താശയോടെ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാന്‍ ടീസ്റ്റ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു എന്നാണ് 100 പേജുള്ള കുറ്റപത്രത്തില്‍ എസ്‌ഐടി ആരോപിക്കുന്നത്.

കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി, കേസില്‍ നരേന്ദ്ര മോദിക്ക് എസ്‌ഐടി നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതിന് പിന്നാലെ ജൂണ്‍ 25-നാണ് ടീസ്റ്റ അറസ്റ്റിലായത്. രണ്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ടീസ്റ്റയ്ക്ക് ജാമ്യം ലഭിച്ചത്.