ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോൺ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രൻറേത്, സ്ഥിരീകരണം

  1. Home
  2. Trending

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോൺ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രൻറേത്, സ്ഥിരീകരണം

k surendran


ബത്തേരി ബിജെപി കോഴക്കേസിൽ ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറേത് തന്നെയെന്നാണ് ഫോറൻസിക്ക് റിപ്പോർട്ട്. 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറൻസിക് റിപ്പോർട്ട് പൊലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ്. 

കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എയുടെ സ്ഥാനാർത്ഥിയാകാൻ ജെ ആർ പി നേതാവിയിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.