ലൈഫ് മിഷന്‍ കേസ്; സ്വപ്ന സുരേഷിനെ ഇന്നും ഇ ഡി ചോദ്യം ചെയ്യും

  1. Home
  2. Trending

ലൈഫ് മിഷന്‍ കേസ്; സ്വപ്ന സുരേഷിനെ ഇന്നും ഇ ഡി ചോദ്യം ചെയ്യും

SWAPNA


ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെയും സരിതത്തിനെയും ഇന്നും ഇ ഡി ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇരുവരും ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍ കേസില്‍ കോഴയിടപാട് നടന്നുവെന്ന് സ്വപ്ന സുരേഷ് ഇന്നലെ പറഞ്ഞിരുന്നു.

മൂന്ന് മില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാട് നടന്നു. തെളിവുകള്‍ ഇ ഡിക്ക് കൈമാറുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഇനിയും തന്റെ പക്കല്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ട്. ലൈഫ് മിഷന്‍ കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ബന്ധമുള്ള എല്ലാ പ്രതികളും പുറത്തുവരും. സത്യം പുറത്ത് വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് പറഞ്ഞു