ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത

  1. Home
  2. Trending

ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത

earthquake


ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 8.58 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഉത്തരാഖണ്ഡിലെ ജോശിമഠ് മേഖലയില്‍ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് സംസ്ഥാനത്ത് ഭൂചലനവും ഉണ്ടായിരിക്കുന്നത്.

ഭൂമി വിണ്ടു കീറുന്ന ജോശിമഠില്‍ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഹിമാന്‍ശു ഖുറാനയുടെ നേതൃത്വത്തില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു.