റിലീസിനു മുന്‍പേ പത്താന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍

  1. Home
  2. Trending

റിലീസിനു മുന്‍പേ പത്താന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍

pathanഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പത്താന്‍ ഇന്ന് റിലീസാവുകയാണ്. റിലീസിനു മുന്‍പ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിവിധ വെബ്‌സൈറ്റുകളിലാണ് സിനിമ പ്രത്യക്ഷപ്പെട്ടത്.

വമ്പന്‍ ഹൈപ്പിലാണ് സിനിമ പുറത്തിറങ്ങുന്നത്. ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രീബുക്കിംഗ് 50 കോടിയ്ക്ക് മുകളിലായിരുന്നു. ഹിന്ദു സംഘടനകള്‍ നടത്തിയ ബഹിഷ്‌കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിന്റെ കുതിപ്പ്. എന്നാല്‍, പത്താന്‍ റിലീസ് തടയില്ലെന്ന് ബജ്‌റംഗ്ദള്‍ അടക്കമുള്ള ഹിന്ദു സംഘടനകള്‍ നിലപാടെടുത്തു.

സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകന്‍. 2018ല്‍ പുറത്തിറങ്ങിയ 'സീറോ'യ്ക്ക് ശേഷം ഷാരൂഖിന്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താന്‍.