ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

  1. Home
  2. Trending

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

accident


ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. ദേശീയപാതയില്‍ അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് മരിച്ചത്. പെരുങ്കടവിള സ്വദേശികളായ പ്രസാദ്,  ഷിജു ദാസ്, സച്ചിന്‍, സുമോദ്, കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.

കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന നാലുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചും മരിച്ചു.  

കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചു. ഇവര്‍ കൊച്ചിയിലേക്ക് വരികയായിരുന്നു എന്നാണ് സൂചന. കാക്കാഴം പാലം ഇറങ്ങി വരുമ്പോള്‍, എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.