ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

  1. Home
  2. Trending

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

wacher


ഇടുക്കി ശാന്തൻപാറ പന്നിയാര്‍ എസ്റ്റേറ്റിനു സമീപം വനംവകുപ്പ് താൽക്കാലിക വാച്ചറെ കാട്ടാന കുത്തിക്കൊന്നു. അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ് (43) കൊല്ലപ്പെട്ടത്. രാവിലെ ഏഴിനായിരുന്നു ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ പത്തോളം കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേലെന്നു നാട്ടുകാർ പറഞ്ഞു.