കിവികളെ എറിഞ്ഞിട്ടു,ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 109 റണ്‍ വിജയലക്ഷ്യം

  1. Home
  2. Trending

കിവികളെ എറിഞ്ഞിട്ടു,ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 109 റണ്‍ വിജയലക്ഷ്യം

cricket


ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 109 റണ്‍ വിജയലക്ഷ്യം. റായ്പൂരിലെ ശഹീദ് വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ആദ്യ ഏകദിനത്തില്‍ നിര്‍ണായകമായത് ഇന്ത്യയുടെ ടോസ് നേട്ടവും ബൗളര്‍മാരുടെ മികവും. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ട്യയും സിറാജും തിളങ്ങിയ ഇന്നിങ്‌സില്‍ തകര്‍ന്നത് ന്യൂസിലന്‍ഡിന്റെ ഓപ്പണിങ് നിര. ഓഫ് ബ്രേക്ക് ബൗളര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ വാലറ്റത്തെ തകര്‍ത്തതോടെ ന്യൂസിലന്‍ഡിന്റെ പതനം പൂര്‍ത്തിയായി. മുഹമ്മദ് ഷമി ഹാട്രിക്ക് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഹര്‍ദിക് പാണ്ട്യയും വാഷിംഗ്ടണ്‍ സുന്ദറും ഇരട്ടവിക്കറ്റ് നേട്ടം കരസ്ഥമാക്കി. ശാര്‍ദൂല്‍ താക്കൂറും ഓരോ വിക്കറ്റുകള്‍ നേടി. ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് നൂറ് റണ്ണിന് മുകളില്‍ കടത്തിയത് മിച്ചല്‍ സാന്ററുമായി ചേര്‍ന്നുള്ള ഗ്ലെന്‍ ഫിലിപ്‌സിന്റെ പോരാട്ടം.

ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റ് ചെയ്യാനായി അയക്കുകയായിരുന്നു. ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ കിവിപ്പടയുടെ കയ്യില്‍ നിന്ന് മത്സരം നഷ്ട്ടപെട്ടു. ആദ്യ ഓവറില്‍ അഞ്ചാമത്തെ പന്തില്‍ ഫിന്‍ അലന്‍ (0) പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ന്യൂസിലാന്‍ഡിനു കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഓവറില്‍ സിറാജിന്റെ പന്ത് ശുഭ്മാന്‍ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് (1) പുറത്താകുമ്പോള്‍ ന്യൂസിലാന്‍ഡ് നേടിയത് 8 റണ്‍സ് മാത്രം. തൊട്ടടുത്ത ഓവറില്‍ മിച്ചലിനെയും (2) ഒന്‍പതാം ഓവറില്‍ കോണ്‍വെയെയും (7) നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകര്‍ന്നടിഞ്ഞു. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലതമിനെ (1) പത്താം ഓവറില്‍ ശാര്‍ദൂല്‍ താക്കൂര്‍ പുറത്താക്കി.