വിവാദ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും

  1. Home
  2. Trending

വിവാദ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും

ksu



വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യുഡിഎഫ് സംഘടനകളായ കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും. കോളജ് ക്യാമ്പസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിന് പിന്തുണ നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍
സംഘ്പരിവാറിനും മോദിക്കുമൊക്കെ
എന്നും ശത്രുപക്ഷത്താണ്.
ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല.
ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും.

അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വിമര്‍ശനം രാജ്യദ്രോഹമല്ല!
അഭിപ്രായസ്വാതന്ത്ര്യം ഔദാര്യമല്ല!
2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്കിനെ തുറന്നു കാട്ടുന്ന ആആഇ ഡോക്യുമെന്ററി ഫാസിസ്റ്റ് നിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധ ഡോക്യുമെന്ററി പ്രദര്‍ശനം! 'കിറശമ: ഠവല ങീറശ ഝൗലേെശീി' കോളേജ് കാമ്പുസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഗടഡ നേതൃത്വം കൊടുക്കും.