കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

  1. Home
  2. Trending

കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

bike


കോഴിക്കോട് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിന്‍. കോഴിക്കോട് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഷിബിന്‍. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്. കെഎല്‍ 56 ഡി 3899 നമ്പര്‍ ബൈക്കാണ് കത്തിനശിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.