വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; ആലപ്പുഴയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

  1. Home
  2. Trending

വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; ആലപ്പുഴയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

arrest


ആലപ്പുഴ: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാണ് (63) പിടിയിലായത്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് സംഭവം. പ്രതി ഒരു മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി മദ്രസയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.