കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗ കേസ്; കാക്കനാട്ടെ ഫ്‌ളാറ്റിലുള്‍പ്പെടെ തെളിവെടുപ്പ് ഇന്നും തുടരും

  1. Home
  2. Trending

കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗ കേസ്; കാക്കനാട്ടെ ഫ്‌ളാറ്റിലുള്‍പ്പെടെ തെളിവെടുപ്പ് ഇന്നും തുടരും

kochi model rape case


കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനു ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫ്‌ളാറ്റിലുള്‍പ്പെടെയാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു.

പീഡനത്തിനു ശേഷം പ്രതികളായ നിധിന്‍, വിവേക്, സുദീപ്, മോഡലും രാജസ്ഥാന്‍ സ്വദേശിയുമായ ഡിമ്പിള്‍ ലാമ്പ എന്നിവര്‍ യുവതിയെ ഫ്‌ലാറ്റിനു മുന്നിലാണ് ഇറക്കി വിട്ടത്. പള്ളിമുക്കിലെ പബ്ബിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ടും പിന്നീട് സഞ്ചരിച്ചും പ്രതികള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അതിനാല്‍ വാഹനം കടന്ന് പോയ പാതയിലൂടെ പ്രതികളുമായി സഞ്ചരിച്ച് തെളിവെടുക്കും. ഡിമ്പിള്‍ ലാമ്പയുടെ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്. ലഹരി സംഘങ്ങളുമായും സെക്‌സ് റാക്കറ്റുമായും ഡിമ്പിള്‍ ലാമ്പക്ക് ബന്ധമുണ്ടോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫോണിലുണ്ടോയെന്നാകും പരിശോധിക്കുക. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിനു മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.