ഐസിസി ഏകദിന റാങ്കിംഗില്‍ മുഹമ്മദ് സിറാജ് ഒന്നാമത്

  1. Home
  2. Trending

ഐസിസി ഏകദിന റാങ്കിംഗില്‍ മുഹമ്മദ് സിറാജ് ഒന്നാമത്

muhammed sirajഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഒന്നാമത്. പുരുഷ റാങ്കിംഗില്‍ ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയിലാണ് സിറാജ് കരിയറില്‍ ആദ്യമായി ഒന്നാമത് എത്തിയത്. ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ നടത്തിയ പ്രകടനങ്ങള്‍ സിറാജിനു തുണയായി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിനെ മറികടന്നാണ് സിറാജിന്റെ നേട്ടം.

729 ആണ് സിറാജിന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ള ജോഷ് ഹേസല്‍വുഡിന് 727 റേറ്റിംഗുണ്ട്. 708 റേറ്റിംഗുമായി ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് മൂന്നാമതുണ്ട്.

അതേസമയം, ബാറ്റര്‍മാരുടെ പട്ടികയില്‍ ശുഭ്മന്‍ ഗില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. ന്യൂസീലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയതാണ് ഗില്ലിനു നേട്ടമായത്. 734 റേറ്റിംഗുള്ള ഗില്ലിനു തൊട്ടുപിന്നില്‍ 727 റേറ്റിംഗുള്ള വിരാട് കോലിയുണ്ട്. 719 റേറ്റിംഗുള്ള രോഹിത് ശര്‍മ 9ആം സ്ഥാനത്താണ്.