മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

  1. Home
  2. Trending

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

fire


തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതി (75) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയാണ് സംഭവമുണ്ടായത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.