മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ അമ്മയെ മകന്‍ തീകൊളുത്തി

  1. Home
  2. Trending

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ അമ്മയെ മകന്‍ തീകൊളുത്തി

FIRE


 മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ അമ്മയെ തീ കൊളുത്തി. 75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രമതിയെയാണ് മകന്‍ മനോജ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ കസ്റ്റഡിയിലെടുത്തു. മനാസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു മനോജെന്നും പൊലീസ് പറഞ്ഞു.