കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

  1. Home
  2. Trending

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

RAPE CASE


പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ ജെസീർ, നൗഫൽ, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കൊല്ലം കുണ്ടറയിൽ വിളിച്ചുവരുത്തിയ ശേഷം കാറിൽ കടത്തികൊണ്ടുപോയാണ് പീഡിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ജസീറും നൗഫലും.