തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  1. Home
  2. Trending

തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

police



തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണര്‍ സിഎസ് നാഗരാജുവാണ് ഇവരെ സേനയില്‍ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്.

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്. ഇയാള്‍ ശ്രീകാര്യം എച്എസ്ഓ ആയിരിക്കുമ്പോള്‍ ലൈംഗിക പീഡന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്.

ലൈംഗിക പീഡന കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജുവിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്ററ് ചെയ്ത പീഡന കേസിലെ പ്രതിയാണ്.