വി തുളസീദാസ് ശബരിമല സ്പെഷല്‍ ഓഫീസര്‍

  1. Home
  2. Trending

വി തുളസീദാസ് ശബരിമല സ്പെഷല്‍ ഓഫീസര്‍

v thulasi


ശബരിമല സ്പെഷല്‍ ഓഫീസറായി വി തുളസീദാസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളം മുന്‍ എംഡിയും എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാനുമാണ്.

സംസ്ഥാനത്ത മദ്യവില കൂടും. വില്‍പ്പന നികുതി രണ്ട്ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി.  ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു.

മദ്യക്കമ്പനികള്‍ ബെവ്കോയ്ക്ക് നല്‍കാനുള്ള ടേണോവര്‍ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം വര്‍ധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച്  പുതിയ നിയമഭേദഗതി കൊണ്ടുവന്നാല്‍ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ.