പന്തളത്ത് അക്രമിസംഘം വീടിന് തീയിട്ടു; പിന്നിൽ കഞ്ചാവ് ലോബിയെന്ന് ആരോപണം

  1. Home
  2. Trending

പന്തളത്ത് അക്രമിസംഘം വീടിന് തീയിട്ടു; പിന്നിൽ കഞ്ചാവ് ലോബിയെന്ന് ആരോപണം

A criminal gang set fire to a house in Pandalam


മങ്ങാരത്ത് പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടിന് അക്രമി സംഘം തീയിട്ടു. പന്തളം നഗരസഭയിൽ 31-ാം വാർഡിലെ സുജിത്തിന്‍റെ വീടിനാണ് തീയിട്ടത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വാതിൽ തല്ലിതകർത്താണ് സംഘം അതിക്രമം നടത്തിയത്.

തീയിട്ടതിനെ തുടർന്ന് വീടിനകത്തുണ്ടായിരുന്ന ഫർണീച്ചറുകളും മറ്റ് സാധനങ്ങളും കത്തി നശിച്ചു. അക്രമത്തിന് പിന്നിൽ കഞ്ചാവ് ലോബിയാണെന്ന് വീട്ടുകാർ ആരോപിച്ചു.