തൃശ്ശൂരിലെ ചകിരി കമ്പിനിയിൽ വൻ തീപിടിത്തം; 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി

തൃശൂർ പട്ടിക്കാടിനടുത്ത് ആൽപ്പാറയിലെ ചകിരി കമ്പനിയിൽ തീപ്പിടിച്ചു. ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും മുഴുവനായും കത്തി നശിച്ചു. ലോഡ് കയറ്റി നിന്നിരുന്ന ഒരു വാഹനവും മുഴുവനായി കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും ആളപായമില്ല.
ഇന്നലെ രാത്രി 12:30ഓടെയാണ് പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തീപിടുത്തമുണ്ടായത്. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. തൃശൂരിൽ നിന്നും മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.