ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ മാർച്ച് സംഘടിപ്പിക്കും; മുഖ്യമന്ത്രി

  1. Home
  2. Trending

ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ മാർച്ച് സംഘടിപ്പിക്കും; മുഖ്യമന്ത്രി

governor


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ ഗവർണർ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്കെതിരെ ഒരു വാക്ക് മിണ്ടാൻ യുഡിഎഫിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

അതേസമയം, രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.