ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും; സംസ്ഥാനത്ത് ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട്

  1. Home
  2. Trending

ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും; സംസ്ഥാനത്ത് ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Rain


ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാകും ഇന്ന് മഴ സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചക്രവാതച്ചുഴി ഇന്ന് ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. എന്നാൽ, തീവ്ര ന്യൂനമർദ്ദമാകാൻ രണ്ട് ദിവസത്തോളം സമയമെടുക്കും.

 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.