പ്രണയപ്പക; നഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കഴുത്തറുത്ത് കൊന്നു

  1. Home
  2. Trending

പ്രണയപ്പക; നഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കഴുത്തറുത്ത് കൊന്നു

murder tamilnadu


പ്രണയം അവസാനിപ്പിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ നഴ്സിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. രാധാപുരം ജില്ലയിലെ വില്ലുപുരത്ത് ധരണിയെയാണ് മുൻ കാമുകനായ ഗണേഷ് കൊലപ്പെടുത്തിയത്. മധുപാക്കം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. 

അഞ്ചു വർഷം കൊല്ലപ്പെട്ട ധരണിയും ഗണേഷും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ഗണേഷ് ലഹരിക്ക് അടിമയാണെന്നും, ആക്രമ സ്വഭാവം ഉണ്ടെന്നും അറിഞ്ഞതോടെ കഴിഞ്ഞ വർഷം ധരണി ഈ ബന്ധം അവസാനിപ്പിച്ചു. വീട്ടിൽ 'അമ്മ മാത്രമുണ്ടായിരുന്ന യുവതി പിന്നീട് നഴ്സിംഗ് പഠിക്കാനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ മാസം ലീവിന് നാട്ടിൽ വന്ന ധരണിയെ കാണാൻ നിരവധി തവണ ഗണേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. 

വ്യാഴാഴ്ച രാത്രി ഫോണിൽ വിളിച്ചപ്പോൾ താൻ ചെന്നൈയിലേക്ക് തിരിച്ചു പോയെന്നാണ് ധരണി പറഞ്ഞത്. എന്നാൽ യുവതി നാട്ടിൽ തന്നെയുണ്ടെന്ന് അറിഞ്ഞ ഗണേഷ് വെള്ളിയാഴ്ച പുലർച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം ഒളിവിൽ പോയ ഗണേഷിനെ തിരുകനൂരിൽ വെച്ച് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് അറസ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.