ഓരാൾ പൊക്കത്തിൽ കുറ്റിക്കാട്; ബേലൂർ മഖ്നയെ കണ്ടെത്താൻ പണിപ്പെട്ട് ദൗത്യ സംഘം, റേഡിയോ കോളർ സി​ഗ്നലും ലഭിക്കുന്നില്ല

  1. Home
  2. Trending

ഓരാൾ പൊക്കത്തിൽ കുറ്റിക്കാട്; ബേലൂർ മഖ്നയെ കണ്ടെത്താൻ പണിപ്പെട്ട് ദൗത്യ സംഘം, റേഡിയോ കോളർ സി​ഗ്നലും ലഭിക്കുന്നില്ല

belur-makhana


 

ബേലൂർ മഖ്ന ദൗത്യത്തിന് വെല്ലുവിളിയായത് മണ്ണുണ്ടിയിലെ കുറ്റിക്കാടുകൾ ദൗത്യത്തിന് വെല്ലുവിളിയായത് മണ്ണുണ്ടിയിലെ കുറ്റിക്കാടുകൾ. ആന ഇപ്പോൾ നിലയുറപ്പിച്ച വനപ്രദേശത്തെ കുറ്റിക്കാടുകൾ കാരണം. ഭൂപ്രകൃതി ശരിയായി മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ വനപ്രദേശത്തിന്റെ വലിയൊരു ഭാഗമാകെ കൊങ്ങിണിക്കാടുകൾ ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുകയാണ് ഇവിടെ.  ഇതുകാരണം താരതമ്യേനെ ഉയരക്കുറവുളള മോഴയാന നിലയുറപ്പിച്ചിരിക്കുന്നത് എവിടെയെന്ന് കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് വനപാലക സംഘം നൽകുന്ന സൂചന. 

ഇന്നലെ കുങ്കിയാനകൾക്ക് പുറത്തിരുന്ന് മയക്കു വെടിവെക്കാനായിരുന്നു ദൗത്യ സംഘത്തിന്റെ തീരുമാനം എന്നാൽ ഇന്ന് ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. കുറ്റിക്കാടുകൾ തന്നെയാണ് ദൗത്യം പൂർത്തിയാക്കാനുള്ള പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. മരത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഏറുമാടത്തിൽ തമ്പടിച്ച് ആനയെ ഈ പ്രദേശത്തേക്ക് എത്തിച്ച് വെടിവെക്കാൻ ആണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. 

കർണാടക വനപ്രദേശത്തെ അപേക്ഷിച്ച് ഭാവലി, മണ്ണുണ്ടി ഭാഗങ്ങളിൽ കാടിന് പച്ചപ്പ് ഏറെയാണ്. ഒരാൾ പൊക്കത്തിൽ നിറയെ കുറ്റിക്കാടുകളും കാട്ടിനുള്ളിൽ ഉണ്ട്. പ്രദേശം നിരപ്പായ സ്ഥലമാണോ കുണ്ടുകുഴികൾ നിറഞ്ഞതാണോ എന്നതൊന്നും ഇത് കാരണം മനസ്സിലാക്കാൻ കഴിയില്ല. കുറ്റിക്കാടുകൾ കാരണം റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആന നിൽക്കുന്നതിന്റെ 300 മീറ്റർ അടുത്തെങ്കിലും എത്തിയാലേ സിഗ്നൽ ലഭിക്കൂ.