ഡോ. സിസ തോമസിന് നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ തുടർ നടപടികൾ വിലക്കി

  1. Home
  2. Trending

ഡോ. സിസ തോമസിന് നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ തുടർ നടപടികൾ വിലക്കി

dr sisa thomas


കെടിയു വിസി ഡോ. സിസ തോമസിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾക്ക് വിലക്ക്. സിസ തോമസ് നൽകിയ പരാതിയെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് വിലക്കേർപ്പെടുത്തിയത്. നോട്ടീസിന് മറുപടി കൊടുക്കാൻ സിസ തോമസിനോടും  വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനോടും ട്രിബ്യൂണൽ നിർദേശിച്ചു. ഇതിനിടെ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ ഗവർണർക്ക് ഹൈക്കോടതിയിൽ തിരിച്ചടിയുണ്ടായി. 

സര്ക്കാരിന്റെ അനുമതി ലഭിക്കാതെ സാങ്കേതിക സർവകലാശാല വിസിയായി ചുമതല ഏറ്റതിനാലാണ് ഡോ. സിസ തോമസിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അനുമതി ചോദിക്കാതിരുന്നത് ചട്ടവിരുദ്ധമാണെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ഇതിന്മേലുള്ള തുടർനടപടികളാണ് ഇപ്പോൾ വിലക്കിയത്. 

അതേസമയം സിൻഡിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിന് വേണ്ടി ഐ.ബി.സതീഷ് എംഎൽഎ സമർപ്പിച്ച ഹർജിയിലാണ് നടപടി. താത്കാലിക വി.സി സിസ തോമസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേണേഴ്സിന്റെയും തീരുമാനങ്ങൾ ഗവർണർ റദ്ദാക്കിയത്.