ഗാനമേളയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു

  1. Home
  2. Trending

ഗാനമേളയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു

A young man fell into a well and died while dancing


ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിന് അടുത്തുള്ള ശങ്കര്‍നഗറില്‍ ഇന്ദ്രജിത്ത്(23) ആണ് മരിച്ചത്. മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ കാരയ്ക്കാമണ്ഡപം സ്വദേശി അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗാനമേള കേൾക്കാനായി എത്തിയ യുവാക്കളാണ് കിണറിൽ വീണത്. ക്ഷേത്രത്തിന് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിന് മുകളില്‍ പലകയിട്ട് അതിനു മുകളിൽ കയറി നിന്നായിരുന്നു ഇവർ ഗാനമേള കണ്ടിരുന്നത്. ഇതിനിടെ യുവാക്കൾ നൃത്തം ചെയ്യാൻ തുടങ്ങിയതോടെ പലക തകര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്ദ്രജിത്ത് കിണറ്റില്‍ വീണത് കണ്ട് അഖില്‍ രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ഇരുവരെയും പുറത്തെത്തിച്ചു. പക്ഷെ ഇന്ദ്രജിത്തിനെ രക്ഷപ്പെടുത്താനായില്ല.