ഇടതുപക്ഷക്കാര്‍ ഇറങ്ങി വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്, മുഴുവൻ സമയ കമ്മ്യൂണിസ്റ്റെന്ന് പറഞ്ഞിട്ട് കാര്യമില്ല; റഹീം

  1. Home
  2. Trending

ഇടതുപക്ഷക്കാര്‍ ഇറങ്ങി വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്, മുഴുവൻ സമയ കമ്മ്യൂണിസ്റ്റെന്ന് പറഞ്ഞിട്ട് കാര്യമില്ല; റഹീം

aa-rahim


മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പറയുന്ന കാര്യം പാര്‍ട്ടിയെ ബാധിക്കുമോയെന്ന് പിവി അൻവര്‍ ആലോചിക്കണമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എഎ റഹീം പറഞ്ഞു. ഒരു തെറ്റിനും ഇടതുപക്ഷം കൂട്ടു നിൽക്കില്ല. ഇടതുപക്ഷക്കാര്‍ ഇറങ്ങി വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്. കേരളത്തിന്‍റെ മുഖ്യമന്ത്രിക്കെതിരെ വരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ അൻവര്‍ ആരോപണം ഉന്നയിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും എഎ റഹീം പറഞ്ഞു.  

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ രൂക്ഷവിമർശനമുയർത്തിയതിന് പിന്നാലെ പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പ്രസ്താവനയിറക്കി. പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സിപിഎം അഭ്യർത്ഥിച്ചു. പി വി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.