150 ബില്യൺ കടന്ന് ആധാർ ഓതന്റിക്കേഷൻ

  1. Home
  2. Trending

150 ബില്യൺ കടന്ന് ആധാർ ഓതന്റിക്കേഷൻ

aadhaar  


യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെയും (UIDAI) വിശാല ആധാർ അധിഷ്ഠിത പ്രവർത്തനങ്ങളുടെയും കാര്യത്തിൽ ഒരു നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട്, ആധാർ ഓതന്റിക്കേഷൻ 150 ബില്യൺ കടന്നു (15,011.82 കോടി). ആധാറിന്റെ വ്യപകമായ ഉപയോഗത്തെയും ഉപയോഗക്ഷമതയെയും രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെയും ആണ് ഇത് എടുത്തുകാണിക്കുന്നത്. തുടക്കം മുതൽ 2025 ഏപ്രിൽ അവസാനം വരെയുള്ള കാലയളവിലാണ് ഈ സഞ്ചിത നേട്ടം കൈവരിച്ചത്.

ജീവിതം സുഗമമാക്കുന്നതിലും സാമൂഹിക ക്ഷേമ വിതരണം ഫലപ്രദമാക്കുന്നതിലും സേവനദാതാക്കൾ നൽകുന്ന വിവിധ സേവനങ്ങൾ സ്വമേധയാ ഉപയോഗപ്പെടുത്തുന്നതിലും ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം മികച്ച പങ്കു വഹിക്കുന്നു. 2025 ഏപ്രിലിൽ മാത്രം ഏകദേശം 210 കോടി ആധാർ ആധികാരികത നിർണ്ണയം നടന്നു — 2024-ലെ ഇതേ മാസത്തേക്കാൾ ഏകദേശം 8% വർദ്ധന.

ബാങ്കിംഗ്, ബാങ്കിംഗ് ഇതര സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള മേഖലകളിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും ഇടപാടുകൾ എളുപ്പമാക്കുന്നതിലും ആധാർ e-KYC സേവനം ഒരു പ്രധാന പങ്കു വഹിക്കുന്നു. 2025 ഏപ്രിലിൽ നടന്ന മൊത്തം e-KYC ഇടപാടുകളുടെ എണ്ണം (37.3 കോടി) കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 39.7 % അധികമാണ്. 2025 ഏപ്രിൽ 30 ലെ കണക്കനുസരിച്ച് e-KYC ഇടപാടുകളുടെ എണ്ണം 2393 കോടി കവിഞ്ഞു.

UIDAI വികസിപ്പിച്ചെടുത്ത AI/ML അധിഷ്ഠിത മുഖ പ്രാമാണീകരണ രീതിയ്ക്ക് സ്ഥായിയായ പ്രചാരം ലഭിച്ചു വരികയാണ്. 2025 ഏപ്രിലിൽ ഏകദേശം 14 കോടി ഇടപാടുകൾ നടന്നു എന്നത് ഈ ആധികാരികത നിർണ്ണയ രീതി സ്വീകരിച്ചത് ആധാർ നമ്പർ ഉടമകൾക്ക് എങ്ങനെ ഇടപാടുകൾ എളുപ്പമാക്കിയെന്നതിന്റെ സൂചനയാണ്. ആനുകൂല്യങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖലകളിലെ നൂറിലധികം സ്ഥാപനങ്ങൾ മുഖപ്രാമാണീകരണം ഉപയോഗിക്കുന്നു.