അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് സംഘർഷം; അതീഷിയടക്കം രണ്ട് മന്ത്രിമാർ അറസ്റ്റിൽ

  1. Home
  2. Trending

അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് സംഘർഷം; അതീഷിയടക്കം രണ്ട് മന്ത്രിമാർ അറസ്റ്റിൽ

AAP


മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപക പ്രതിഷേധം. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാർച്ചിനൊരുങ്ങിയ ആം ആദ്മി പ്രവർത്തകരെ പൊലീസ് തടഞ്ഞത് വൻ സംഘർഷത്തിന് ഇടയാക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിമാരായ അതിഷി മർലേനയും സൗരഭ് ഭരദ്വാജിനെയും 
പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. 

കൂടുതൽ എഎപി പ്രവർത്തകർ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തിൽ പൊലീസ് വിന്യാസം ശക്തമാക്കി. ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് അറസ്റ്റെന്ന് ആം ആദ്മി മന്ത്രി അതിഷി പ്രതികരിച്ചു. ബിജെപി സർക്കാരിനെ ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനമായി പ്രതിഷേധിക്കാൻ അനുവദിക്കുന്നില്ലെന്നും അതിഷി വിമർശിച്ചു. അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ ഇഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഉച്ചയ്ക്ക് വിചാരണക്കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.