പഞ്ചാബിലെ ആം ആദ്മി പാർട്ടിയിലെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു

  1. Home
  2. Trending

പഞ്ചാബിലെ ആം ആദ്മി പാർട്ടിയിലെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു

app


ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു. പഞ്ചാബിൽ അധികാരം പിടിച്ച എഎപി ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്നുണ്ട്. കോൺഗ്രസാണ് നിലവിൽ എഎപിയുടെ വലിയ എതിരാളി.

എന്നാൽ സംസ്ഥാനത്തെ ശക്തിയിൽ താരതമ്യേന ദുര്‍ബലരാണ് ബിജെപി. ആകെയുള്ള 13 ലോക്സഭാ സീറ്റുകളിൽ ഇക്കുറി എഎപിയും കോൺഗ്രസും തമ്മിലാണ് കനത്ത പോരാട്ടം നടക്കുക. മറ്റിടങ്ങളിൽ സഖ്യമായി മത്സരിക്കുന്ന ഇരു പാ‍ര്‍ട്ടികളും തമ്മിൽ പഞ്ചാബിൽ നേര്‍ക്കുനേര്‍ പോരാട്ടമാണ്.