ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാൻ ബിജെപി എംപിമാർ; വെളിപ്പെടുത്തവുമായി തൃണമൂൽ

  1. Home
  2. Trending

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാൻ ബിജെപി എംപിമാർ; വെളിപ്പെടുത്തവുമായി തൃണമൂൽ

india


ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്.  തൃണമൂൽ കോൺഗ്രസ് ഇവിടെ 20 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഇതിനിടെയാണ്, മൂന്ന് ബിജെപി എംപിമാർ കൂറു മാറാൻ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തൽ.