സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ചോദിച്ചു, മലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറി; ചാർമിള
സംവിധായകരും നടന്മാരും നിർമാതാക്കളുമടക്കം മലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അവർ മലയാള സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞത്.
നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.. സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചുവെന്നും വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ഒരു സിനിമയിൽനിന്ന് തന്നെ അദ്ദേഹം ഒഴിവാക്കിയെന്നും ചാർമിള ആരോപിച്ചു.
'1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.
ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളുമാണു പീഡിപ്പിക്കാൻ ശ്രമിച്ചത്. ഞാൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായി.''- ചാർമിള പറഞ്ഞു.
സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടൻ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' എന്ന സിനിമയിൽനിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽനിന്ന് ഒഴിവാക്കി.
എന്നാൽ തന്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും നടി പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം സംവിധായകൻ ഹരിഹരനെതിരെ നടി ചാർമിള ഉയർത്തിയ ഗുരുതര ആരോപണങ്ങൾ സ്ഥിരീകരിച്ച് നടൻ വിഷ്ണു.'അവർ വഴങ്ങുമോ' എന്നാണ് സംവിധായകൻ ഹരിഹരൻ ചോദിച്ചത്. ചാർമിളയോട് അഡ്ജസ്?റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ പറഞ്ഞു. ചാർമിള പ?റ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. ഇതിന് ശേഷം പരിണയത്തിൽ അവസരം നഷ്ടപ്പെട്ടു എന്നുമാണ് വിഷ്ണു ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്.