ആദിത്യശ്രീ മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത്, സംഭവത്തിൽ പ്രതികരിക്കാതെ വീട്ടുകാർ

  1. Home
  2. Trending

ആദിത്യശ്രീ മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത്, സംഭവത്തിൽ പ്രതികരിക്കാതെ വീട്ടുകാർ

adhitha sree


തിരുവില്വാമലയിലെ എട്ടുവയസ്സുകാരിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് വ്യക്തമായതോടെ വിശദാന്വേഷണത്തിന് ഒരുങ്ങി പൊലീസ്. ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തിൽ പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പന്നിപ്പടക്കം കടിച്ചതാണോ അപകട കാരണമെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു അശോകന്റെ മകൾ ആദിത്യശ്രീ വീട്ടിനകത്തുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നായിരുന്നുമൊഴികൾ. രാസ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഫോൺ പൊട്ടിത്തെറിച്ചല്ല അപകടമെന്ന് പൊലീസ് കുടുംബത്തെ അറിയിച്ചത്. 

കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു സംഭവം. വീഡിയോ കാണുന്നതിനിടയിൽ കുട്ടി ഫോൺ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. ഈ  സമയം മുത്തശ്ശിയും ആദിത്യ ശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.