സംസ്ഥാനത്ത് വർധിച്ച് വരുന്ന ക്രൂര അതിക്രമങ്ങൾ; അടിയന്തര പ്രമേയത്തിന് അനുമതി

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യും. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി ലഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിക്കൂറാണ് ചർച്ച.
അതീവ ഗൗരവമുള്ള സാമൂഹ്യ വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി മദ്യം സിനിമ എനിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പൊതു സമൂഹത്തിൽ ചർച്ചക്ക് കൈമാറണം. ചർച്ചക്ക് തയ്യാറായ സർക്കാരിനെ സ്പീക്കർ അഭിനന്ദിച്ചു.