ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; 69 പന്നികളെ കൊന്നു

  1. Home
  2. Trending

ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; 69 പന്നികളെ കൊന്നു

pigഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച കരിമണ്ണൂര്‍ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമില്‍ 25 പന്നികള്‍ ഇന്നലെ ചത്തിരുന്നു.
ആഫ്രിക്കന്‍ പന്നിപ്പനി എന്ന് സംശയമുണ്ട്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഇടുക്കിയില്‍ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമില്‍ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാല്‍ സമീപത്തെ മൃ?ഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രശ്‌നങ്ങളുണ്ട്. രോ?ഗം ബാധിച്ച പന്നികളെ വില്‍ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ?ഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി.