തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ല; പ്രശ്‌നം കെപിസിസി പരിഹരിക്കട്ടെയെന്ന് താരീഖ് അൻവർ

  1. Home
  2. Trending

തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ല; പ്രശ്‌നം കെപിസിസി പരിഹരിക്കട്ടെയെന്ന് താരീഖ് അൻവർ

tariq anwar


തരൂർ വിഷയം കത്തി നിൽക്കെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെത്തി നേതാക്കളെ കാണും. മറ്റന്നാൾ ആണ് അദ്ദേഹം കേരളത്തിലേക്കെത്തുന്നത്. തരൂരിന്റ നീക്കം പാർട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് താരീഖ് അൻവർ പറഞ്ഞു. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ല. കെപിസിസി തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. മുൻ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കേരളത്തിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.