കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

  1. Home
  2. Trending

കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

Air ticket prices are skyrocketing


കണ്ണൂരിൽ  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്. രാവിലെ 9 20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി - കണ്ണൂർ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് 5 മണിക്കൂറും കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന സർവീസ് രണ്ടു മണിക്കൂറും വൈകുമെന്നും അറിയിച്ചിട്ടുണ്ട്.