രാജസ്ഥാൻ തെരഞ്ഞെടുപ്പ്; പാർട്ടി ഒറ്റക്കെട്ടായി നേരിടും: രാഹുൽ ​ഗാന്ധി

  1. Home
  2. Trending

രാജസ്ഥാൻ തെരഞ്ഞെടുപ്പ്; പാർട്ടി ഒറ്റക്കെട്ടായി നേരിടും: രാഹുൽ ​ഗാന്ധി

Rahul Gandhi


രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രാജസ്ഥാൻ കോൺ​ഗ്രസ് തൂത്തുവാരുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ വിമത ശല്യത്തിൽ വലഞ്ഞ് നിൽക്കുകയാണ് രാജസ്ഥാനിൽ കോൺ​ഗ്രസും ബിജെപിയും എന്നതാണ് വാസ്തവം.

നാൽപതിലേറെ മണ്ഡലങ്ങളിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട്. രാഹുൽ ​ഗാന്ധി ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും തെലങ്കാനയിലും കോൺ​ഗ്രസിന് വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രാചരണ രം​ഗത്തേക്ക് രാഹുൽ ​ഗാന്ധി എത്തുന്നില്ല എന്നൊരു ആക്ഷേപം രാജസ്ഥാനിൽ ബിജെപി ഉയർത്തിയിരുന്നു. ഇതിനൊക്കെയുള്ള മറുപടി എന്ന നിലയിലാണ് കോൺ​ഗ്രസ് വലിയ  വിജയം നേടുമെന്നും പ്രചാരണ രം​ഗത്ത് സജീവമായി താൻ ഉണ്ടാകുമെന്നുമുള്ള സൂചന രാഹുൽ ​ഗാന്ധി മുന്നോട്ട് വെക്കുന്നത്.