'മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്'; വിദേശയാത്രയ്ക്ക് സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്ന് പരിഹസിച്ച് എ.കെ ബാലന്‍

  1. Home
  2. Trending

'മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്'; വിദേശയാത്രയ്ക്ക് സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്ന് പരിഹസിച്ച് എ.കെ ബാലന്‍

ak balan


 മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.

ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും  വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക്  വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് .വിദേശയാത്രയ്ക്ക്  കേന്ദ്രസർക്കാരിന്‍റെ  അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ  അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.