രക്ഷപ്പെട്ടത് കാറിൽ, ഫോണിലെ വിശദാംശം നീക്കി; നിർണായമായത് ടി ഷർട്ട്: ജിതിനെ കുറിച്ച് ക്രൈംബ്രാഞ്ച്

  1. Home
  2. Trending

രക്ഷപ്പെട്ടത് കാറിൽ, ഫോണിലെ വിശദാംശം നീക്കി; നിർണായമായത് ടി ഷർട്ട്: ജിതിനെ കുറിച്ച് ക്രൈംബ്രാഞ്ച്

JITHIN SKG


എകെജി സെന്റർ ആക്രമണകേസിൽ കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്‌കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. 

ഡിയോ സ്‌കൂട്ടർ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നിൽ ഗൗരീശ പട്ടത്ത് വെച്ച് ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോർഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും തുറന്ന നിലയിലായിരുന്നു.

എകെജി സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഒരു സ്വകാര്യ ലാബിൽ അയച്ച് പരിശോധിച്ചതിൽ നിന്നും ഇയാൾ ധരിച്ച ടീഷർട്ടിനെ കുറിച്ച് വിവരം ലഭിച്ചു. തലസ്ഥാനത്ത് ഈ ബ്രാൻഡിൽ 12 എണ്ണം വിറ്റുപോയെന്ന് വ്യക്തമായി. പരിശോധിച്ചതിൽ നിന്നും ഒരു ടീഷർട്ട് വാങ്ങിയത് ജിതിൻ ആണെന്ന് വ്യക്തമായി. സ്‌ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്‌കൂട്ടറിലാണ്. അതിന് ശേഷം സ്‌കൂട്ടർ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻറാണ് പിടിയിലായ ജിതിൻ.