'പ്രതിഷേധം'; ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു

  1. Home
  2. Trending

'പ്രതിഷേധം'; ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു

congress


ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ഭാവിപരിപാടികൾ അടുത്തയാഴ്ച അറിയിക്കാമെന്നു ശ്രീകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്രീകുമാർ.

വൈസ് പ്രസിഡന്റ് രവികുമാർ രണ്ടര വർഷമാകുമ്പോൾ മാറണമെന്നും അഭിലാഷിനു സ്ഥാനം കൈമാറണമെന്നുമാണു കരാർ. എന്നാൽ, ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടും രവികുമാർ രാജി വച്ചില്ല. മുൻ എംഎൽഎ എം.മുരളിയുടെ സഹോദരനാണു ശ്രീകുമാർ.