ആലപ്പുഴ തിരിച്ച് പിടിച്ച് കെ.സി വേണുഗോപാൽ; അരലക്ഷം കടന്ന് ലീഡ്

  1. Home
  2. Trending

ആലപ്പുഴ തിരിച്ച് പിടിച്ച് കെ.സി വേണുഗോപാൽ; അരലക്ഷം കടന്ന് ലീഡ്

kc


ആലപ്പുഴ മണ്ഡലം തിരിച്ച് പിടിച്ച് കെ.സി വേണുഗോപാൽ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 5,0000 കടന്നു.

രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഒരുഘട്ടത്തിൽ ഭൂരിപക്ഷം 300 വോട്ടുകളോളം ഉയർത്തിയെങ്കിലും പിന്നീടു താഴേക്ക് പോവുകയായിരുന്നു.

രാജ്യസഭയിൽ എംപിയായിരിക്കെയാണ് കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ മത്സരിക്കാനിറങ്ങിയത്. ലോക്‌സഭയിലേക്കു ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും.