രണ്ടാം വിവാഹമോചനത്തിലും സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ട്; സുപ്രീംകോടതിയുടെ നിർണായക വിധി
മുൻ വിവാഹമോചനത്തിലൂടെ ലഭിക്കുന്ന ജീവനാംശം അല്ലെങ്കിൽ സാമ്പത്തിക ആനുകൂല്യങ്ങൾ രണ്ടാം വിവാഹത്തിലെ ജീവനാംശം കുറക്കുന്നതിനോ നിഷേധിക്കുന്നതിനോ കാരണമാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക വിധി. ഇന്ത്യൻ വൈവാഹിക നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രഖ്യാപനമാണിതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ വിവാഹവും ഒരു പ്രത്യേക നിയമപരമായ കരാർ ആണെന്നും അതിന്റെ തകർച്ചയിൽനിന്ന് ഉണ്ടാകുന്ന ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അങ്ങനെ തന്നെ കാണണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
