കേരളത്തിലെ അമ്പലത്തിൽ മൃഗബലി ആരോപണം; ഡി.കെ.ശിവകുമാറിനെതിരെ പരാതി

  1. Home
  2. Trending

കേരളത്തിലെ അമ്പലത്തിൽ മൃഗബലി ആരോപണം; ഡി.കെ.ശിവകുമാറിനെതിരെ പരാതി

Dk sivakumar


 രാഷ്ട്രീയ എതിരാളികൾ തനിക്കും സിദ്ധരാമയ്യ സർക്കാരിനുമെതിരെ കേരളത്തിലെ അമ്പലത്തിൽ ശത്രുസംഹാര പൂജയും മൃഗബലിയും നടത്തുന്നുണ്ടെന്ന ഡി.കെ.ശിവകുമാറിന്റെ ആരോപണത്തിനെതിരെ പരാതി. അനാവശ്യമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് കൊച്ചി സ്വദേശി ഗോവിന്ദൻ നമ്പൂതിരിയാണ് കർണാടക ഗവർണർക്ക് പരാതി നൽകിയത്.

കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിൽ തന്റെ കയ്യിലെ വളകളും ചരടുകളും ശത്രുക്കളിൽനിന്ന് രക്ഷനേടാനാണെന്നും സിദ്ധരാമയ്യ സർക്കാരിനെ താഴെയിറക്കാൻ രാഷ്ട്രീയ ശത്രുക്കൾ ദുരാചാരങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചിരുന്നു.

കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിൽ അഘോരി സന്യാസികളുടെ സഹായത്തോടെ യാഗം നടത്തുന്നുണ്ടെന്നും മൃഗബലിയടക്കമുള്ള ദുരാചാരങ്ങൾ നടത്തി വരുന്നുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദങ്ങൾക്ക് വഴിതെളിച്ചു.