വയനാട്ടിൽ ആദിവാസി പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം ഒതുക്കി തീർക്കുന്നതായി ആക്ഷേപം

  1. Home
  2. Trending

വയനാട്ടിൽ ആദിവാസി പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം ഒതുക്കി തീർക്കുന്നതായി ആക്ഷേപം

rape


വയനാട്ടിൽ ആദിവാസി പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം അധികൃതരുൾപ്പെടെ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. പെൺകുട്ടിക്കെതിരെ ക്രൂരബലാത്സംഗം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ പൊലീസിലേക്ക് വിവരം കൈമാറിയി​ട്ടില്ല. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഏഴിൽ കൂടുതൽ തുന്നലുകൾ വേണ്ടതരത്തിൽ ആഴത്തിൽ മുറിവുണ്ട്. ഇതുകൂടാതെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നൽകിയ പരാതി വീട്ടുകാരുടെ അനുമതി വാങ്ങി പിൻവലിച്ചിട്ടുമുണ്ട്. 

പെൺകുട്ടിയുടെ കുടുംബം ഇന്ന് ബലാൽസംഗത്തിനെതിരെ കേസ് കൊടുക്കുന്നത് വരെ പ്രതികളിൽ ഒരാൾ കുട്ടിയെ ഒരു മാസത്തിനകം വിവാഹം ചെയ്യാമെന്ന വാഗ്ദാനവും നൽകിയിരുന്നു. അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ കുറിച്ച് വയനാട്ടിലെ ജനപ്രതിനിധികളും, എസ്.സി, എസ്.ടി കമ്മീഷൻ അടക്കമുള്ള അധികാരികളും അറിഞ്ഞിട്ടില്ല.  ആക്ടിവിസ്റ്റ് ധന്യരാമൻ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഏഴ് പേരാണ് ഈ ക്രൂരതക്ക് പിന്നിലുള്ളതെന്നാണ് ധന്യരാമൻ പറയുന്നത്.