'ശശി തരൂര്‍ ലോക പ്രശ്സ്തന്‍,താന്‍ കടുത്ത ആരാധകന്‍'; പുകഴ്ത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍

  1. Home
  2. Trending

'ശശി തരൂര്‍ ലോക പ്രശ്സ്തന്‍,താന്‍ കടുത്ത ആരാധകന്‍'; പുകഴ്ത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍

an shamseerശശി തരൂര്‍ പങ്കെടുത്ത സെമിനാറില്‍ പങ്കെടുക്കാതെ യൂത്ത് കോണ്‍ഗ്രസ് മാറിനിന്ന വിവാദം കത്തുന്നതിനിടെ, തരൂരിനെ പുകഴ്ത്ത് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. താന്‍ തരൂരിന്റെ കടുത്ത ആരാധകനാണെന്ന് ഷംസീര്‍ പറഞ്ഞു. അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ശശി തരൂര്‍ ലോക പ്രശ്സ്തനാണ്. താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ വാക്കുകള്‍.

മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്. പരിപാടിക്ക് മുന്‍പ് മാധ്യമങ്ങളെ കണ്ട ശശി തരൂര്‍,  യൂത്ത് കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വം മറുപടി പറയട്ടേയെന്ന് പറഞ്ഞു. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ആളുകള്‍ തന്നെ കേള്‍ക്കാനെത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്നലെ നടന്ന പരിപാടിയില്‍ പല യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുമുണ്ടായിരുന്നു. കോണ്‍ഗഗ്രസ് പ്രേമികളാണ് ഹാളില്‍ നിറഞ്ഞത്. ഹാളില്‍ ഇരിക്കാനും നില്‍ക്കാനും സ്ഥലമില്ലായിരുന്നു. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ നമ്മളെ കേള്‍ക്കാനും ഈ വിഷയത്തെ കുറിച്ച് മനസ്സിലാക്കാനും എത്തിയിരുന്നു. ബാക്കിയെല്ലാം വേറെ ആളുകള്‍ സംസാരിച്ചോട്ടെ. എംകെ രാഘവന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.അത് നടക്കട്ടേ, അത് കഴിഞ്ഞിട്ട് എന്താണ് ചെയ്യേണ്ടതെന്ന് കാണാം.'- അദ്ദേഹം പറഞ്ഞു.