ആശാവർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ; പെൻഷൻ പ്രായം 60ൽ നിന്ന് 62 ആക്കി ഉയർത്തി

ആശാവർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ.30 വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് ഒന്നരലക്ഷം രൂപ നൽകും ഗ്രാറ്റ്വിറ്റി നൽകും. പെൻഷൻ പ്രായം 60ൽ നിന്ന് 62 ആക്കി ഉയർത്തും.നിലവിൽ ആശാവർക്കർമാർക്ക് 10000 രൂപയാണ് ആന്ധ്ര സർക്കാർ പ്രതിമാസം നൽകുന്നത്.ഇതിനു പുറമേ 180 ദിവസത്തെ പ്രസവാവധിയും നൽകും.ആന്ധ്രപ്രദേശിൽ എൻഡിഎയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്
അതേ സമയം വേതനവര്‍ധന ആവശ്യപ്പെട്ടുള്ള കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം 21 ാംദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് ഓരോ ദിവസവും പിന്തുണയുമായി നിരവധിപ്പേരാണ് എത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. സമരത്തില്‍ പങ്കെടുക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പകരം ആളെക്കണ്ടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിലും സമരക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്